മുക്കം എം എ എം ഐ ടി ഇ വിദ്യാർത്ഥികളായ ഞങ്ങൾക്ക്(വികാസ് സി വിജയ്,ഷബ്‌ന എം കെ,ശത റിനു,ഷിഫാന,ജയ്‌ഷെ ഷെറിൻ)കോഴ്സിന്റെ ഭാഗമായാ ഇന്റേൺഷിപ്പിന്റെ ഭാഗമായി ഗവണ്മെന്റ് യു പി സ്കൂൾ മുത്തേരി ആണ് ലഭിച്ചത്.
2022 ഓഗസ്റ്റ് മാസം 8 ആം തിയ്യതി ആണ് ഞങ്ങൾ സ്കൂളിൽ എത്തിയത്.
ഇരുവശങ്ങളിലുമായി പൂച്ചട്ടികൾ അലങ്കരിച്ച പൂന്തോട്ടമാണീ ഞങ്ങളെ ആദ്യംവരവേറ്റത്.
ഹിരോഷിമ ദിന റാലിയോടെയാണ് ഞങ്ങളുടെ സ്കൂൾ ദിനങ്ങൾ ആരംഭിച്ചത്.
രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ച റാലി നടത്തി.'യുദ്ധം മാനവ രക്ഷയ്ക്കല്ല,യുദ്ധക്കൊതിയർ രക്ഷകാരല്ല ' എന്നാതായിരുന്നു റാലിയിൽ പ്രധാന സന്ദേശം.
സ്കൂളിലെ ഇന്റെര്വല് സമയത്ത് കഞ്ഞി വിതരണം ചെയ്യുന്നുണ്ടായിരുന്നു.ഞങ്ങൾ അതിൽ പങ്കാളികളായി.
സ്കൂളിൽ കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിരുന്നു.









Comments
Post a Comment